തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യശാലകൾ തുറക്കേണ്ട സമയമായിട്ടില്ലെന്ന് തദ്ദേശസ്വയംഭരണ - എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. സാഹചര്യങ്ങൾ നോക്കി പിന്നീട് തീരുമാനിക്കും. ബവ്ക്യൂ ആപ് വഴിയുള്ള മദ്യവിൽപനയും നിലവിൽ ആലോചനയിലില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടതുമുന്നണി അംഗങ്ങളിൽ ചിലർ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിൽ ആർക്കും ഉത്കണ്ഠ വേണ്ടെന്നും
വിശ്വാസികൾക്ക് അവരുടെ രീതിയിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഭരണഘടന പരമായി അവകാശമുണ്ടെന്നും എം വി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞു.