Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

ജോക്കോവിച്ചിന് ഏഴാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം

ജോക്കോവിച്ചിന് ഏഴാം ഓസ്‌ട്രേലിയന്‍ ഓപണ്‍ കിരീടം
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍ : 6-3, 6-2, 6-3 . ഇതോടെ ഏറ്റവും കൂടുതല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടുന്ന താരമെന്ന ബഹുമതിയും ജോക്കോവിച്ചിന് സ്വന്തമായി. ഏഴാംതവണയാണ് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യനാകുന്നത്. കരിയറിലെ ഏഴാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ജോക്കോവിച്ച്, ആറു വീതം കിരീടങ്ങള്‍ നേടിയിട്ടുള്ള ഇതിഹാസ താരങ്ങളായ റോയ് എമേഴ്‌സണ്‍, റോജര്‍ ഫെഡറര്‍ എന്നിവരെ മറികടന്നു. വെള്ളിയാഴ്ച നടന്ന സെമിപോരാട്ടത്തില്‍ ഫ്രഞ്ച് താരം ലൂക്കാസ് പൗളിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ജോക്കോവിച്ച് ഫൈനലില്‍ കടന്നത്. 6-0, 6-2, 6-2 എന്ന സ്‌കോറിനായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ വിജയം. ആദ്യ സെമിയില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ തകര്‍ത്താണ് നദാലിന്റെ ഫൈനല്‍പ്രവേശം. 6-2, 6-4, 6-0 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം.

Related articles

See all
Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സ്വർണം: ഇന്ത്യൻ താരം ജി. കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്ര...

Popular News

28 വർഷത്തെ കാത്തിരിപ്പിന് വിരാമം; ഏഷ്യൻ ഗെയിംസ് ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവിന് ചരിത്ര വെ...

Popular News

2026 ഏഷ്യൻ ഗെയിംസ്: സോഫ്റ്റ് ടെന്നീസിൽ ചരിത്ര മെഡൽ ഉറപ്പിച്ച് ജയ് മീന; മനു ഭാക്കർ ഫൈനലിൽ

Popular News

കാര്യവട്ടത്ത് വീണ്ടുമൊരു ക്രിക്കറ്റ് പൂരം; ഇന്ത്യ-വിൻഡീസ് ടീമുകൾ നാളെ തലസ്ഥാനത്ത്

Save your stories

Sign in