Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; പ്രതിവാര അവധിയും ജന്മദിന അവധിയും നിർബന്ധമാക്കി ഉത്തരവ്

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; പ്രതിവാര അവധിയും ജന്മദിന അവധിയും നിർബന്ധമാക്കി ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് കടുത്ത ജോലിഭാരവും മാനസിക സമ്മർദ്ദവും കുറയ്ക്കുന്നതിനായി നിർണായക നടപടിയുമായി പോലീസ് വകുപ്പ്. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്എച്ച്ഒ) ഉൾപ്പെടെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത പ്രതിവാര അവധി നൽകാൻ ക്രമസമാധാന വിഭാഗം എഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി. സേവനത്തിന്റെ അടിയന്തര ആവശ്യങ്ങൾക്ക് വിധേയമായി, ഊഴമനുസരിച്ചായിരിക്കും അവധികൾ ക്രമീകരിക്കുന്നത്.

പോലീസ് സ്റ്റേഷനുകളിലെ പ്രതിദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളുടെ സുരക്ഷയെയും ബാധിക്കാത്ത രീതിയിലാണ് പ്രതിവാര അവധികൾ നടപ്പിലാക്കേണ്ടത്. ഇതിനായി ഡ്യൂട്ടി റോസ്റ്ററിൽ അവധികൾ മുൻകൂട്ടി ഉൾപ്പെടുത്തുകയും ആവശ്യത്തിന് അംഗബലവും മേൽനോട്ടവും ഉറപ്പാക്കുകയും വേണം. എസ്എച്ച്ഒ അവധിയിലായിരിക്കുന്ന സമയങ്ങളിൽ സ്റ്റേഷന്റെ ചുമതല കൃത്യമായി നിർദേശിക്കപ്പെട്ടിട്ടുള്ള മറ്റ് ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും ഉത്തരവിൽ എടുത്തുപറയുന്നു.

ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ ക്ഷേമത്തിനും കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക ആനുകൂല്യങ്ങളും ഉത്തരവിലുണ്ട്. കുട്ടികളുടെ ജന്മദിനം, വിവാഹവാർഷികം തുടങ്ങിയ പ്രധാന കുടുംബ വിശേഷദിവസങ്ങളിൽ പോലീസുകാർ ആവശ്യപ്പെടുന്ന അവധികൾ നിർബന്ധമായും അനുവദിക്കണം. അടിയന്തര ഡ്യൂട്ടി സാഹചര്യങ്ങളിലോ ഒഴിവാക്കാനാവാത്ത സന്ദർഭങ്ങളിലോ മാത്രമേ ഇത്തരം അവധികൾ നിരസിക്കാൻ പാടുള്ളൂ. അങ്ങനെ അവധി നിഷേധിക്കുകയാണെങ്കിൽ അതിനുള്ള വ്യക്തമായ കാരണം രേഖപ്പെടുത്തണമെന്നും മേലധികാരികൾക്ക് നിർദേശമുണ്ട്.

തുടർച്ചയായ ജോലി നൽകുന്ന ശാരീരിക-മാനസിക പ്രയാസങ്ങൾ കുറയ്ക്കാനും, ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിശ്രമവും കുടുംബ പിന്തുണയും ഉറപ്പാക്കാനുമാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.


Related articles

See all
Popular News

ഇന്നലത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവൻ വില 1.13 ലക്ഷം കടന്നു.

Popular News

സർക്കാരിന് 438 കോടിയുടെ നേട്ടം, തിരുവോണം ബമ്പർ വിറ്റഴിഞ്ഞത് 87.68 ലക്ഷം ടിക്കറ്റുകൾ

Popular News

കേരളത്തിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് ആഗോള അംഗീകാരം: 'ഓപ്പറേഷൻ തൂഫാനെ' അഭിനന്ദിച്ച് ഓസ്ട്...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in