Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

നാനിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രം ‘ദ പാരഡൈസ്’; കേരളത്തിൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

നാനിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രം ‘ദ പാരഡൈസ്’; കേരളത്തിൽ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ പാൻ-ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ (The Paradise) തിയേറ്ററുകളിലേക്ക്. കേരളത്തിൽ ചിത്രത്തിന്റെ അഡ്വാൻസ് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഇന്ന് (സെപ്റ്റംബർ 23) രാത്രി 9.30 മുതൽ കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം തുടങ്ങിയ പ്രമുഖ നഗരങ്ങളിലെ സിനിപോളിസ് അടക്കമുള്ള സ്‌ക്രീനുകളിൽ പ്രത്യേക പ്രീമിയർ ഷോകൾ ആരംഭിക്കും. സെപ്റ്റംബർ 24-നാണ് ചിത്രം ആഗോളതലത്തിൽ ഔദ്യോഗികമായി തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.

ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ഈ ചിത്രം വമ്പൻ ക്യാൻവാസിലാണ് ഒരുക്കിയിരിക്കുന്നത്. 'ദസറ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആഗോളതലത്തിൽ വമ്പൻ അഡ്വാൻസ് ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉയർന്ന ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതിനൊപ്പം വൈകാരികമായ ഒരു അമ്മ-മകൻ ബന്ധത്തിന്റെ കഥ കൂടിയാണ് ചിത്രം സംസാരിക്കുന്നത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണിത്. ചിത്രത്തിലെ ‘ആയാ ഷേർ’, ‘യേഷാ നഗുല’ എന്നീ ഗാനങ്ങൾ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് വേഷമായ 'ജദാൽ' എന്ന കഥാപാത്രത്തെയാണ് താരം ഇതിൽ അവതരിപ്പിക്കുന്നത്. 'കിൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബോളിവുഡ് താരം രാഘവ് ജൂയൽ 'വിക്രം മാലിക്' എന്ന വില്ലൻ വേഷത്തിലെത്തുന്നു. കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം.എസ്. ചൗധരി, രാം ജഗൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തുന്നത്.

അണിയറപ്രവർത്തകർ:
രചന, സംവിധാനം: ശ്രീകാന്ത് ഒഡേല
നിർമ്മാതാവ്: സുധാകർ ചെറുകുറി (ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ്)
ഛായാഗ്രഹണം: സി. എച്ച്. സായ്
സംഗീതം: അനിരുദ്ധ് രവിചന്ദർ
എഡിറ്റിംഗ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല
കേരള വിതരണം: വേഫെറർ ഫിലിംസ് (ദുൽഖർ സൽമാൻ)
 പിആർഒ: ശബരി



Related articles

See all
Popular News

കല്യാണത്തിന് പിന്നാലെ ബിഗ് സ്ക്രീനിൽ ഒന്നിക്കാൻ വിജയ്‌യും രശ്മികയും; 'രണബാലി'യിലെ ലിറിക്കൽ...

Popular News

സുഡാനി ഫ്രം നൈജീരിയ'യിലെ സ്നേഹമയിയായ ഉമ്മ;ചലച്ചിത്ര-നാടക നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Popular News

നാലാം വട്ടവും മികച്ച നടൻ: രാഷ്ട്രപതിയിൽ നിന്ന് ദേശീയ ചലച്ചിത്ര അവാർഡ് ഏറ്റുവാങ്ങി മലയാളത്ത...

Save your stories

Sign in