എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ മർദ്ദിച്ച സംഭവം; കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്ത് പോലീസ്
Jaihind TV News Report
Jaihind TV Web Desk
December 11, 2023
1 min read
•
Updated: June 04, 2026
കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെയും സംഘത്തെയും മർദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. പെരുമ്പാവൂർ പോലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസ്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മർദിച്ചതെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ പറയുന്നു. ഇന്നലെ നവകേരള യാത്രയ്ക്കെതിരായ പ്രതിഷേധത്തിനിടെ മർദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. ആശുപത്രി മുറ്റത്തുവെച്ചാണ് ഒരു സംഘമാളുകൾ എം.എൽ.എയെ കയ്യേറ്റം ചെയ്യുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തത്. ഡി.വൈ.എഫ്.ഐക്കാരാണ് മർദിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10