Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബിജെപി വിമതരുടെ അടൽജീ ഫൗണ്ടേഷന്‍റെ ഉദ്ഘാടനം ഇന്ന് : സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളി

ബിജെപി വിമതരുടെ അടൽജീ ഫൗണ്ടേഷന്‍റെ ഉദ്ഘാടനം ഇന്ന് : സംസ്ഥാന നേതൃത്വത്തിന് വെല്ലുവിളി
കൊല്ലം : ബിജെപി സംസ്ഥാന ജില്ലാ നേതൃത്വങ്ങളോട് ഇടഞ്ഞ് സമാന്തര വിമത നീക്കം നടത്തുന്ന വിഭാഗത്തിന്‍റെ നേതൃത്വത്തിലുള്ള അടൽജീ ഫൗണ്ടേഷന്‍റെ ഉദ്ഘാടനം ഇന്ന് കൊല്ലത്ത് നടക്കും. വൈകുന്നേരം നാല് മണിക്ക് ആനന്ദവല്ലിശ്വരത്താണ് ബിജെപി യുടെ മുൻനിര നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് അടൽജീ ഫൗണ്ടേഷന്‍റെ പ്രഥമ യോഗം നടക്കുന്നത്. സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രൻ വിഭാഗത്തിലെ നേതാക്കളെ പൂർണമായും ഒഴിവാക്കിയാണ് യോഗം വിളിച്ചിരിക്കുന്നത്. മുതിർന്ന നേതാക്കളായ ഓ.രാജഗോപാൽ, സി കെ പത്മനാഭൻ , കെ.രാമൻ പിള്ള , പി പി മുകുന്ദൻ ,എം ടി രമേശ്, പി എം വേലായുധൻ, എ എൻ രാധാകൃഷ്ണൻ ,എം.എസ് കുമാർ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് അടൽ ജി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്. ബിജെപി കൊല്ലം ജില്ലാ പ്രസിഡന്‍റുമായി അഭിപ്രായ ഭിന്നതയിലുള്ള മുൻ ജില്ലാ പ്രസിഡന്‍റുമാരും മുൻ സംസ്ഥാന ജില്ലാ ഭാരവാഹികളും ചേർന്നാണ് ഫൗണ്ടേഷൻ രൂപികരിച്ച് സമാന്തര പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ബിജെപിയിൽ പുകഞ്ഞ് കൊണ്ടിരുന്ന പോര് പരസ്യ പോരാട്ടമായി മാറും.

Related articles

See all
Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Popular News

പുതുക്കാട് SBI എ.ടി.എം കവർച്ചാശ്രമം: പ്രതി അറസ്റ്റിൽ

Popular News

റോഡപകട മരണങ്ങൾ കുറയ്ക്കാൻ 'റോഡ് സേഫ്റ്റി മിഷൻ'; പ്രഖ്യാപനം നവംബർ 15-ന്, അംബാസഡറായി മമ്മൂട്...

Popular News

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനംവകുപ്പ് അംബാസഡര്‍മാര്‍; ഉത്തരവിറക്കി സര്‍ക്കാർ

Save your stories

Sign in