Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിയമസഭാ കയ്യാങ്കളി കേസ് : സ്‌പെഷ്യൽ പ്രോസിക്യൂഷന്‍ വേണമെന്ന് രമേശ് ചെന്നിത്തല, ഹർജി നല്‍കി

നിയമസഭാ കയ്യാങ്കളി കേസ് : സ്‌പെഷ്യൽ പ്രോസിക്യൂഷന്‍ വേണമെന്ന് രമേശ് ചെന്നിത്തല, ഹർജി നല്‍കി
  തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി കേസില്‍ സ്‌പെഷ്യൽ പ്രോസിക്യൂഷൻ വേണമെന്ന്  രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കോടതിയില്‍ ഹർജി നല്‍കി. കേസ് നീതിപൂർണമായി നടക്കണമെങ്കിൽ സ്‌പെഷ്യൽ പ്രോസിക്യൂഷനെ നിയമിക്കണമെന്ന് രമേശ് ചെന്നിത്തല ഹർജിയില്‍ ആവശ്യപ്പെട്ടു. അതേസമയം  നിയമസഭാ കയ്യാങ്കളി കേസിൽ കക്ഷി ചേർക്കണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും ബിജെപി അനുകൂല അഭിഭാഷക സംഘടനയും നൽകിയ ഹർജികളില്‍ ഓഗസ്റ്റ് ആറിന് കോടതി വിധി പറയുംയ  തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്. മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി വി. ശിവൻകുട്ടി, കെ.ടി ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ ഇ.പി ജയരാജൻ, കെ അജിത്, കെ കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് പ്രതികൾ. കേസിൽനിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും വിചാരണ നേരിടും.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in