ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. ബാലസംഘത്തില്‍ പ്രവർത്തിക്കുന്ന കാലും മുതലുള്ള പരിചയമാണ് വിവാഹത്തിലേക്കെത്തിയത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ ദേവ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജേന്ദ്രന്‍.
എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി കൂടിയായ സച്ചിൻ ദേവ് കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച് വിജയിച്ചു. കോഴിക്കോട് ഗവൺമെന്‍റ് ആർട്‌സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്നും നിയമ ബിരുദവും സച്ചിൻ നേടിയിട്ടുണ്ട്.
തിരുവനന്തപുരം ഓൾ സെയിന്‍റ്സ് കോളേജിലെ വിദ്യാർത്ഥിയായിരിക്കെ ഇരുപത്തിയൊന്നാം വയസിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകുന്നത്.