Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എ.പി അനില്‍കുമാറിന് ക്ലീന്‍ ചിറ്റ്; സോളാര്‍ കേസിലെ പരാതി വ്യാജമെന്ന് സിബിഐ

എ.പി അനില്‍കുമാറിന് ക്ലീന്‍ ചിറ്റ്; സോളാര്‍ കേസിലെ പരാതി വ്യാജമെന്ന് സിബിഐ
  തിരുവനന്തപുരം: സോളാർ കേസില്‍ മുൻ മന്ത്രി എ.പി അനിൽ കുമാറിന് ക്ലീന്‍ ചിറ്റ്. അനില്‍ കുമാറിനെതിരായ പരാതി വ്യാജമെന്ന് സിബിഐ. അനിൽ കുമാറിന്‍റെ പ്രൈവറ്റ് സെക്രട്ടറി പണം വാങ്ങിയെന്ന ആരോപണവും വ്യാജമാണെന്ന് സിബിഐ കണ്ടെത്തി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി.  നേരത്തെ എംപിമാരായ അടൂർ പ്രകാശിനും ഹൈബി ഈഡനും എതിരായ ആരോപണങ്ങള്‍ തള്ളി സിബിഐ റിപ്പോർട്ട് നൽകിയിരുന്നു. പരാതിക്കാരിയുടെ ആരോപണങ്ങൾക്ക് ആധാരമായ തെളിവുകൾ കണ്ടെത്താനായില്ലെന്ന് സിബിഐ വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. തെളിവ് ഹാജരാക്കുന്നതിൽ പരാതിക്കാരിക്ക് വീഴ്ച സംഭവിച്ചുവെന്നും സിബിഐ ചൂണ്ടിക്കാട്ടി. ആദ്യ ഘട്ടത്തിൽ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ തെളിവുകളൊന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് ഒന്നാം പിണറായി സർക്കാരാണ് സിബിഐക്ക് അന്വേഷണം കൈമാറിയത്. രാഷ്ട്രീയപകപോക്കലിന്‍റെ ഭാഗമായി കെട്ടിച്ചമച്ച കേസാണെന്നാണ് ഇത് വ്യക്തമാക്കുന്നതാണ്.

Related articles

See all
Popular News

അപകടത്തിന് 5 സെക്കന്റ് മുമ്പത്തെ വേഗം 166 കി.മീ., ബ്രേക്കിട്ടത് കൂട്ടിയിടിക്ക് 1 സെക്കന്റ്...

Popular News

ശബരിമല തീർത്ഥാടനം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം, കുടിവെള്ള വിതരണം കർശനമാക്കും; KSRTC പ്രത്യേക...

Popular News

'കൃഷിയാകണം കുട്ടികളുടെ ലഹരി'; 'കതിർ' കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ

Popular News

ആറുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടര ലക്ഷത്തിന് വിൽക്കാൻ ശ്രമം; മാതാപിതാക്കളും ഇടനിലക്കാരനും...

Save your stories

Sign in