Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എ.എന്‍ ഷംസീർ കേരള നിയമസഭയുടെ 24-ാമത് സ്പീക്കർ; ലഭിച്ചത് 96 വോട്ടുകള്‍

എ.എന്‍ ഷംസീർ കേരള നിയമസഭയുടെ 24-ാമത് സ്പീക്കർ; ലഭിച്ചത് 96 വോട്ടുകള്‍
  തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ 24-ാമത് സ്പീക്കറായി എ.എൻ ഷംസീർ തെരഞ്ഞെടുക്കപ്പെട്ടു. പ്രായത്തിൽ കടന്ന പക്വതയുള്ള വ്യക്തിയാണ് ഷംസീറെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ. സ്പീക്കർ ആയിരുന്ന എം.ബി രാജേഷ് മന്ത്രിസഭയിൽ എത്തിയതോടെയാണ് സ്പീക്കർ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. സഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ എ.എൻ ഷംസീർ സ്പീക്കർ ആകുമെന്ന് ഉറപ്പായിരുന്നു. എങ്കിലും അൻവർ സാദത്തിനെ സ്ഥാനാർത്ഥിയാക്കി പ്രതിപക്ഷവും മത്സര രംഗത്ത് ഇറങ്ങി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്‍റെ അധ്യക്ഷതയിൽ ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അൻവർ സാദത്തിന് 40 വോട്ട് ലഭിച്ചപ്പോൾ എ.എൻ ഷംസീർ 96 വോട്ടുകൾ നേടി. ഷംസീറിനെ സ്പീക്കറായി തെരഞ്ഞെടുത്തതായി ഡെപ്യൂട്ടി സ്പീക്കർ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് ഷംസീറിനെ ഡയസിലേക്ക് ആനയിച്ചു. പ്രായത്തിൽ കടന്ന പക്വതയുള്ള ആളാണ് ഷംസീറെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന. പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നായിരുന്നു വി.ഡി സതീശൻ പറഞ്ഞത്. സഭയിൽ ഒന്നാം നിരയിൽ ഉണ്ടായിരുന്ന മുൻ മന്ത്രി എം.വി ഗോവിന്ദൻ രണ്ടാം നിരയിൽ എത്തി. മന്ത്രി എം.ബി രാജേഷിന്‍റെ ഇരിപ്പിടം ഒന്നാം നിരയിലാണ്. വിവിധ കക്ഷി നേതാക്കൾ സ്പീക്കറെ അഭിനന്ദിച്ചു സംസാരിച്ച ശേഷം സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.

Related articles

See all
Popular News

കോട്ടയം മെഡി.കോളേജിലെ പുതിയ ബ്ലോക്ക് നിർമാണത്തിലെ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ആഭ്യന...

Popular News

'വിടവാങ്ങിയത് ആത്മീയ വഴികളിൽ മാർഗ്ഗദീപം'; ഡോ. ടി വത്സൻ എബ്രഹാമിന്റെ വിയോഗത്തിൽ അനുശോചിച്ച്...

Popular News

കാലിക്കറ്റ് സർവകലാശാലയുടെ ചരിത്ര തീരുമാനം: ഡിഗ്രി, പി.ജി. പരീക്ഷകൾ ഇനി മലയാളത്തിലും എഴുതാം

Popular News

വനിതാ പ്രാതിനിധ്യം ഉറപ്പാക്കി സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു; മന്ത്രിമാരായ കെ.എ....

Save your stories

Sign in