Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മകള്‍ക്കൊപ്പം ; പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ സ്ത്രീധനവിരുദ്ധ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു

മകള്‍ക്കൊപ്പം ; പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ സ്ത്രീധനവിരുദ്ധ ഹെല്‍പ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു
  തിരുവനന്തപുരം : സ്ത്രീധനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന മകൾക്കൊപ്പം ക്യാമ്പെയ്നിന്‍റെ ഭാഗമായി ഹെൽപ്പ് ഡെസ്ക്കിന് തുടക്കം കുറിച്ചു. പ്രതിപക്ഷ നേതാവിന്‍റെ ഓഫീസില്‍ പ്രവർത്തനമാരംഭിച്ച ഹെൽപ്പ് ഡെസ്കിന്‍റെ ടോള്‍ ഫ്രീം നമ്പർ ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിർവഹിച്ചു. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരുന്നതിനിടെയാണ് 'മകൾക്കൊപ്പം' ക്യാമ്പെയ്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുടക്കം കുറിച്ചത്. ക്യാമ്പെയ്നിൻ്റെ രണ്ടാം ഘട്ടമായി കന്‍റോൺമെൻ്റ് ഹൗസിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. മകൾക്കൊപ്പം ക്യാമ്പെയിൻ രാജ്യത്തിന് മാതൃകയാണെന്ന് ടോൾ ഫ്രീ നമ്പർ പ്രകാശനം ചെയ്തു കൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു . പീഡനം നേരിടുന്ന പെൺകുട്ടികൾക്ക് മകൾക്കൊപ്പം ക്യാമ്പെയ്നിലൂടെ നിയമസഹായം ഉറപ്പാക്കുമെന്നും ഇതിനായി അഭിഭാഷകരുടെ പാനൽ തയാറാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്ക് കൈത്താങ്ങായി 1800-425-1801 എന്ന നമ്പറിൽ മകൾക്കൊപ്പം ഹെൽപ്പ് ഡെസ്ക് ഉണ്ടാകും.   https://www.facebook.com/JaihindNewsChannel/videos/840062419976118

Related articles

See all
Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Popular News

എംഎൽഎമാർക്ക് ഇനി ആധുനിക ഹോസ്റ്റൽ സമുച്ചയം; തിരുവനന്തപുരത്ത് പുതിയ 'പമ്പ' ബ്ലോക്ക് മുഖ്യമന്...

Popular News

ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനം; വെർച്വൽ ക്യൂ ബുക്കിങ് ഒക്ടോബർ 29 മുതൽ

Save your stories

Sign in