Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയിൽ കലാപം ; ശശീന്ദ്രൻ അനുകൂലിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി

മന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയിൽ കലാപം ; ശശീന്ദ്രൻ  അനുകൂലിയെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി
  കൊച്ചി : മന്ത്രിസ്ഥാനത്തെച്ചൊല്ലി എന്‍സിപിയിൽ കലാപം. മന്ത്രിസ്ഥാനത്തിനായി  എ. കെ ശശീന്ദ്രൻ വിഭാഗവും തോമസ് കെ തോമസ്‌ പക്ഷവും ചരടുവലികള്‍ ശക്തമാക്കുന്നതിനിടെ ശശീന്ദ്രൻ പക്ഷത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന ജനറൽ സെക്രട്ടറിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്തു. എ.കെ.ശശീന്ദ്രൻ്റെ വിശ്വസ്തനായ സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിയെയാണ് സംസ്ഥാന പ്രസിഡന്റ്‌ ടി.പി.പീതാംബരൻ ഭാരവാഹിത്വത്തിൽ നിന്നും നീക്കം ചെയ്തത്. നേരത്തെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിന് റസാഖ് മൗലവിക്ക് സംസ്ഥാന പ്രസിഡന്റ്‌ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിന് മറുപടി നൽകാൻ റസാഖ് മൗലവി തയ്യാറായില്ല. ഇതേതുടർന്നാണ് ടി.പി.പീതാംബരൻ സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിൽ നിന്നും റസാഖ് മൗലവിയെ നീക്കം ചെയ്തത്. സംസ്ഥാന പ്രസിഡന്റിന്റെ ഏകാധിപത്യ നടപടിയാണ് ഇപ്പോൾ എൻ.സി.പിയിൽ നടക്കുന്നതെന്നും ഇതിനെതിരെ ദേശീയ നേതൃത്വത്ത സമീപിക്കാനുമാണ് ശശീന്ദ്രൻ പക്ഷത്തിൻ്റെ തീരുമാനം. എലത്തൂരിൽ നിന്നും ജയിച്ച എ.കെ.ശശീന്ദ്രനും, കുട്ടനാട്ടിൽ നിന്നും വിജയിച്ച തോമസ് കെ.തോമസുമാണ് മന്ത്രിസ്ഥാനത്തിനായി ചരടുവലികൾ നടത്തുമ്പോൾ മലബാറിലെ ജില്ലാ കമ്മിറ്റികൾ പൂർണ്ണമായും ശശീന്ദ്രന് വേണ്ടി നിലകൊള്ളുകയാണ്. തെക്കൻ കേരളത്തിലെ ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ചില സംസ്ഥാന ഭാരവാഹികളും പോഷക സംഘടന നേതാക്കളും തോമസ് കെ.തോമസിനൊപ്പമാണ്. സംസ്ഥാന പ്രസിഡന്റ്‌ ടി.പി.പീതാംബരനും ശശീന്ദ്രൻ വിരുദ്ധ ചേരിയിലാണ്. തോമസ് കെ.തോമസ് മന്ത്രിയാകട്ടെ എന്നാണ് ടി.പി.പീതാംബരൻ്റെ നിലപാട്. തെരഞ്ഞെടുപ്പിന് മുമ്പ് എ.കെ.ശശീന്ദ്രന് എലത്തൂരിൽ ഇത്തവണ സീറ്റ് നൽകരുതെന്ന് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ നിലപാടെടുത്തിരുന്നു. തർക്കം തുടരുന്ന സാഹചര്യത്തിലാണ് ദേശീയ സെക്രട്ടറി പ്രഫുൽ പട്ടേൽ ഈ മാസം 18 ന്  ചർച്ചകൾക്കായി കേരളത്തിൽ എത്തുന്നുണ്ട്.  തൻ്റെ സഹോദരൻ കൂടിയായ തോമസ് ചാണ്ടിയെ രാജിവെപ്പിച്ച് കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ശശീന്ദ്രന് നൽകിയ മന്ത്രിസ്ഥാനം തിരികെ നൽകണമെന്നാണ് തോമസ് കെ.തോമസ് ആവശ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ്റെയും സി.പി.എമ്മിൻ്റെയും പിന്തുണ തേടാനും തോമസ് കെ.തോമസ് ശ്രമിച്ചിട്ടുണ്ട്. പുതുമുഖങ്ങൾ മതി മന്ത്രിസഭയിൽ എന്ന് പിണറായി വിജയൻ തീരുമാനിച്ചാൽ അത് തങ്ങൾക്ക് ഗുണമാകുമെന്നാണ് തോമസ് കെ.തോമസ് പക്ഷത്തിൻ്റെ കണക്ക് കൂട്ടൽ. എന്നാൽ പാർട്ടിയുടെ മന്ത്രിയുടെ കാര്യത്തിൽ സി.പി.എം ഇടപെടേണ്ടതില്ലെന്നും അത് എൻ.സി.പിയുടെ അഭ്യന്തരകാര്യമാണെന്നുമാണ് ശശീന്ദ്രൻ പക്ഷത്തിൻ്റെ നിലപാട്. എന്നാൽ എൻ.സി.പി യിൽ തർക്കം തുടർന്നാൽ ഇത്തവണ എൻസിപിക്ക് മന്ത്രിസ്ഥാനം സി.പി.എം നിഷേധിക്കാനും സാധ്യത ഉണ്ട്.

Related articles

See all
Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Save your stories

Sign in