Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ കോടതി വിധി

നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ്: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ കോടതി വിധി

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. തടവിന് പുറമെ 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അയ്യന്തോളിൽ പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് നടപടി.

2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവച്ചാണ് വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമം ഉണ്ടായത്. വിധിക്ക് എതിരെ അപ്പീൽ സമർപ്പിക്കാൻ കോടതി ഒരു മാസത്തെ സമയം അനുവദിക്കുകയും ശ്രീജിത്ത് രവിക്ക് ജാമ്യം നൽകുകയും ചെയ്തു.

കേസിന്റെ തെളിവെടുപ്പിൽ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി. കറുത്ത കാറിലെത്തിയ ആളാണ് കൃത്യം നടത്തിയതെന്നും ആളെ പരിചയമുണ്ടെന്നും കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു. കാറിന്റെ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്; പിന്നീട് അദ്ദേഹം ജാമ്യത്തിലിറങ്ങി. സമാനമായ മറ്റൊരു കേസിൽ നേരത്തെ പാലക്കാട് നിന്നും ഇയാൾ പിടിയിലായിട്ടുണ്ട്.

Related articles

See all
Popular News

സ്വത്ത് കൈക്കലാക്കി മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ; പുതിയ നിയമം വരുമെന...

Popular News

സ്കൂൾ ക്രിക്കറ്റിൽ നിന്ന് കെസിഎല്ലിലേക്ക്: 'റോഡ് ടു കെസിഎൽ' പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി...

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ചൊവ്വ മുതൽ വെള്ളി വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ...

Popular News

സംസ്ഥാനത്ത് തുലാവർഷ മഴയിൽ വൻ കുറവ്: ഒൻപത് ജില്ലകളിൽ മഴക്കുറവ്; മലപ്പുറത്താണ് ഏറ്റവും കൂടുത...

Save your stories

Sign in