Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

85 കാരന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂര മർദ്ദനം; ചോദ്യം ചെയ്ത മകള്‍ക്ക് നേരെയും അതിക്രമം

85 കാരന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂര മർദ്ദനം; ചോദ്യം ചെയ്ത മകള്‍ക്ക് നേരെയും അതിക്രമം
  കൊല്ലം:  പുത്തൂരിൽ 85 കാരന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂര മർദ്ദനം. ഇത് ചോദ്യം ചെയ്ത വയോധികന്‍റെ മകൾക്ക് നേരേയും ബ്രാഞ്ച് സെക്രട്ടറിയായ സുമേഷ് അതിക്രമം കാട്ടി. പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പരസ്പര ജാമ്യത്തിൽ സഹകര ബാങ്കിൽ നിന്നും എടുത്ത വായ്പയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് കടത്തിണ്ണയിലിരുന്ന വൃദ്ധനെ കൊട്ടാരക്കര വെണ്ടാർ തെക്ക് ബ്രാഞ്ച് സെക്രട്ടറി എസ് സുമേഷ് മർദ്ദിച്ചത് . 85 കാരനായ സോമനെ   ഇയാൾ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇത് ചോദ്യം ചെയ്ത വയോധികന്‍റെ മകൾക്ക് നേരേയും ബ്രാഞ്ച് സെക്രട്ടറി അതിക്രമം നടത്തി. തന്നെ പിടിച്ച് തള്ളുകയും വസ്ത്രം വലിച്ച് കീറുകയും അസഭ്യം പറയുകയും ചെയ്തതായി വയോധികന്‍റെ മകൾ പറഞ്ഞു. സംഭവത്തെ തുടർന്ന് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തെങ്കിലും നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു. ഇയാൾക്കെതിരെ കൂടുതൽ അന്വേഷണം നടത്തണം എന്ന ആവശ്യമുയരുകയാണ്. സംഭവം വിവാദമായതിന് പിന്നാലെ ഇയാളെ സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കി.

Related articles

See all
Popular News

'ഓപ്പറേഷൻ തെളിമ 2.0'; പാചക എണ്ണയിൽ വലിയ ക്രമക്കേട്, ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധനയില്‍...

Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Save your stories

Sign in