Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4000; അഡ്വാന്‍സ് 20,000 രൂപ

സർക്കാർ ജീവനക്കാർക്ക് ഓണം ബോണസ് 4000; അഡ്വാന്‍സ് 20,000 രൂപ
  തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപ നല്‍കാന്‍ തീരുമാനം. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2,750 രൂപയും  നൽകും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ നൽകുമെന്നും ധന മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം - കണ്ടിൻജന്‍റ് ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയും അഡ്വാന്‍സായി അനുവദിക്കും. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ - സ്‌കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കും.

Related articles

See all
Popular News

വാണിയമ്പലത്ത് ആശുപത്രി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം: പ്രതിയായ മാട്ടക്കുളം സ്വദേശി ക...

Popular News

'യൂണിവേഴ്‌സിറ്റി കോളേജിൽ ഓപ്പറേഷൻ തൂഫാൻ അനിവാര്യം, 'സിപിഎമ്മും ഡിവൈഎഫ്ഐയും ബിജെപിയുടെ ആയുധ...

Popular News

"മന്ത്രിമാർക്ക് നേരെ തുടർച്ചയായ ആക്രമണം; ക്രമസമാധാനം തകർക്കാൻ ബി.ജെ.പിയും സി.പി.എമ്മും ഒറ്...

Popular News

'10 വർഷത്തെ ഗുണ്ടായിസം ഇനി നടപ്പില്ല' മന്ത്രി ഒ.ജെ. ജനീഷിനെ ആക്രമിച്ചത് സി.പി.എം നേതൃത്വത്...

Save your stories

Sign in