Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോവാക്സിൻ : സംസ്ഥാനങ്ങളുടെ ആദ്യപട്ടികയിൽ കേരളമില്ല ; തഴഞ്ഞ് കേന്ദ്രം

കോവാക്സിൻ : സംസ്ഥാനങ്ങളുടെ ആദ്യപട്ടികയിൽ കേരളമില്ല ; തഴഞ്ഞ് കേന്ദ്രം
  ന്യൂഡൽഹി : കോവാക്സിൻ നേരിട്ടു നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യപട്ടികയിൽ കേരളമില്ല. ഇന്ത്യ തദ്ദേശമായി വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ മെയ് ഒന്നുമുതല്‍ 18 സംസ്ഥാനങ്ങള്‍ക്ക്  ഭാരത് ബയോടെക് ആണ് നല്‍കിവരുന്നത്. കേന്ദ്രനയം അനുസരിച്ചാണ് വാക്സിൻ വിതരണമെന്നും മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു. ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഛത്തിസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, ത്രിപുര, തെലങ്കാന, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സിൻ വിതരണം ചെയ്യുന്നത്. ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കൊവിഡ് വാക്സീൻ ലഭ്യമാക്കാൻ ആഗോള ടെൻഡർ വിളിക്കാൻ വിവിധ സംസ്ഥാനങ്ങൾ തീരുമാനിച്ചു. ഡൽഹി, മഹാരാഷ്ട്ര, കർണാടക, യുപി, ബംഗാൾ, രാജസ്ഥാൻ, ഒഡിഷ, തെലങ്കാന എന്നിവയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബൃഹൻമുംബൈ കോർപറേഷനും തീരുമാനമെടുത്തിട്ടുണ്ട്. അതിനിടെ കുട്ടികള്‍ക്കുള്ള കോവാക്സിന്‍റെ ക്ലിനിക്കൽ പരിശോധനയ്ക്ക് അനുമതി ലഭിച്ചു. രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിലെ പരീക്ഷണത്തിനാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാന്റേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) അനുമതി നൽകിയത്. കോവാക്സിന്റെ ഒന്നാംഘട്ട പരീക്ഷണ ഫലങ്ങൾ പരിശോധിച്ച ശേഷമാണ് രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയിലെ വിദഗ്ധ സമിതി അനുമതി നൽകിയത്. മൂന്നാംഘട്ട പരീക്ഷണത്തിന് മുമ്പ് രണ്ടാംഘട്ട പരീക്ഷണത്തിലെ സുരക്ഷാ വിവരങ്ങൾ സമർപ്പിക്കണമെന്നും സമിതി നിർദേശിച്ചിട്ടുണ്ട്.  

Related articles

See all
Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Popular News

സ്കൂൾ കലോത്സവത്തിൽ വിദ്യാർത്ഥിനിക്ക് ജാതീയ അധിക്ഷേപം; ഡി.ജി.പിക്ക് കത്തയച്ച് മന്ത്രി കെ.എ....

Popular News

മന്ത്രി സി.പി. ജോണുമായി ചർച്ച വിജയം; സ്വകാര്യ ബസ് ഉടമകളുടെ നിരാഹാര സമരം അവസാനിപ്പിച്ചു

Save your stories

Sign in