Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'കെ സുരേന്ദ്രന്‍റെ അക്കൗണ്ടിൽ നൂറു കോടി ?' ; തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്തെന്ന് ബിജെപി നേതാവ്; കുറിപ്പ്

'കെ സുരേന്ദ്രന്‍റെ അക്കൗണ്ടിൽ നൂറു കോടി ?' ; തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയെടുത്തെന്ന് ബിജെപി നേതാവ്; കുറിപ്പ്
കോഴിക്കോട് : കൊടകര കുഴല്‍പണ കേസില്‍ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ വ്യാപകമായി ആക്ഷേപം  ഉയര്‍ന്നു കഴിഞ്ഞു. ഇതിനിടെ കേസില്‍ ബിജെപിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി കെജി കര്‍ത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതും, ബിജെപി നേതാവ് സി ജയകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റും , കെ സുരേന്ദ്രനേയും സംസ്ഥാന ബിജെപിയെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കെ സുരേന്ദ്രന്‍ പ്രചാരണത്തിന് ഉപയോഗിച്ച ഹെലികോപ്റ്ററും ഇപ്പോള്‍ വിവാദ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത്തവണ കെ സുരേന്ദ്രന്‍ മത്സരിച്ചത് രണ്ട് മണ്ഡലത്തില്‍ ആയിരുന്നു- കോന്നിയിലും മഞ്ചേശ്വരത്തും. രണ്ടിടത്തും പ്രചാരണത്തിന് എത്തുന്നതിനായി കേന്ദ്ര നേതൃത്വം സുരേന്ദ്രന് ഹെലികോപ്റ്ററും നല്‍കിയിരുന്നു. ഈ ഹെലികോപ്റ്ററും കള്ളപ്പണം കടത്താന്‍ വലിയ തോതില്‍ ഉപയോഗിച്ചിരുന്നു എന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. സുനില്‍ നായിക് നല്‍കിയ പണം ധര്‍മരാജന്‍ വഴി എത്തേണ്ടിയിരുന്നത് ബിജെപിയുടെ ആലപ്പുഴ ജില്ലാ ട്രഷറര്‍ കെജി കര്‍ത്തയിലേക്കായിരുന്നു എന്നാണ് വാര്‍ത്തകള്‍. അതേ കുറിച്ച്‌ കൂടുതല്‍ അറിയണമെങ്കില്‍ സംസ്ഥാന അധ്യക്ഷനോട് ചോദിക്കണം എന്നാണ് ചോദ്യം ചെയ്യലിന് ശേഷം കര്‍ത്ത മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കെ സുരേന്ദ്രന്‍റെ അക്കൗണ്ടില്‍ 100 കോടി രൂപ ബാലന്‍സ് ഉണ്ടെന്നാണ് ബിജെപി നേതാവ് കൂടിയായ സി ജയകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. എ ക്ലാസ് മണ്ഡലങ്ങള്‍ക്ക് മൂന്ന് കോടി മുതല്‍ അഞ്ച് കോടി രൂപവരെയാണ് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് നല്‍കുന്നത്. ബി ക്ലാസ് മണ്ഡലങ്ങളില്‍ ഇത് രണ്ട് മുതല്‍ നാല് കോടി വരേയും സി ക്ലാസ് മണ്ഡലങ്ങളില്‍ ഒന്നുമുതല്‍ രണ്ട് കോടി വരേയും കേന്ദ്ര നേതൃത്വം നല്‍കുന്നു എന്നും പോസ്റ്റില്‍ പറയുന്നു. കൊടകര സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് എളുപ്പത്തില്‍ കൈ കഴുകാന്‍ ആവില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിരുന്നു ഇത് എന്ന് തന്നെയാണ് പോലീസിന്‍റെ വിലയിരുത്തല്‍. കര്‍ണാടകത്തില്‍ നിന്ന് പണം സ്വീകരിച്ച സുനില്‍ നായിക് യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന ട്രഷററും ആ പണം ആലപ്പുഴയിലേക്ക് എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ധര്‍മരാജന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനും ആണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിന്‍റെ ഉത്തരവാദിത്തം ധര്‍മരാജന് ആയിരുന്നുവെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.  

Related articles

See all
Popular News

മഹാരാജാസ് സംഘർഷം: ലക്ഷ്യം അലങ്കോലപ്പെടുത്തൽ മാത്രം; സി.പി.എം ശൈലി ഗുണകരമല്ലെന്ന് ഷാഫി പറമ്...

Popular News

ഉമ്മൻചാണ്ടിയുടെ 83-ാം ജന്മദിനം: ആയിരം വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുമെന്ന് ച...

Popular News

'എൽഡിഎഫ് നയമല്ല യുഡിഎഫിന്', പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാറുകള്‍ക്ക് ലൈസന്‍സ് നല്...

Popular News

കിഫ്ബി വഴി ഊരാളുങ്കലിന് നല്‍കിയത് 218 പദ്ധതികള്‍, പകുതി പദ്ധതികളും പാതി വഴിയില്‍; വൻ തട്ടി...

Save your stories

Sign in