യു.ഡി.എഫ് ഭരണകാലത്തും പുതിയ ബാറുകൾക്കായി നിരവധി അപേക്ഷകൾ ലഭിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ഒരു ബാറിനും പുതിയ ലൈസൻസ് അനുവദിക്കില്ല. സമൂഹത്തിന് പരമാവധി നന്മ വരുത്തുന്ന രീതിയിലുള്ള പുതിയ നയം രൂപീകരിക്കുന്നതുവരെ പുതിയ ബാർ ലൈസൻസുകൾ നൽകരുതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഭരണഘടനാപരമായി സർക്കാരുമായി ആലോചിക്കണമെന്ന പ്രാഥമിക തത്വം ഉദ്യോഗസ്ഥർ ലംഘിക്കുകയാണ് ഉണ്ടായതെന്നും, ഇതിനെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ആരോപിച്ചു.