'അസതോ മാ സദ്ഗമയ, തമസോ മാ ജ്യോതിര്‍ഗമയ, മൃത്യോര്‍മാ അമൃതം ഗമയ...' - അസത്യത്തില്‍നിന്ന് സത്യത്തിലേക്കും, അന്ധകാരത്തില്‍നിന്ന് വെളിച്ചത്തിലേക്കും, മരണത്തില്‍നിന്ന് അമൃതത്വത്തിലേക്കും നയിക്കണമേ എന്ന ആ ഉപനിഷത് മന്ത്രത്തിന്റെ അര്‍ത്ഥം ഹൃദയത്തിലേറ്റുവാങ്ങിയ ആ നിമിഷങ്ങള്‍ തനിക്ക് സമ്മാനിച്ചതിന് രാഹുല്‍ ദാദിയോട് നന്ദി പറയുന്നു.
'ദാദീ, നിങ്ങള്‍ എനിക്ക് നല്‍കിയ എത്ര മനോഹരമായ സമ്മാനമാണിത്! എന്തൊരു വലിയ സമ്മാനം! ഇങ്ങനെയൊരു അനുഭവം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...' എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ദാദിയോടൊപ്പമുള്ള ആ വിശുദ്ധവും പ്രിയപ്പെട്ടതുമായ ആത്മീയ ഓര്‍മകള്‍ പങ്കുവെക്കുന്നത്.