Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Flash News

സാമ്പത്തികപ്രതിസന്ധി; ഹജ്ജ് യാത്ര റദ്ദാക്കിയത് രണ്ടായിരത്തിലേറെ പേര്‍

സാമ്പത്തികപ്രതിസന്ധി; ഹജ്ജ് യാത്ര റദ്ദാക്കിയത് രണ്ടായിരത്തിലേറെ പേര്‍
നോട്ട് നിരോധനവും ജി.എസ്.ടിയും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ഹജ്ജ് തീർഥാടനത്തെയും ബാധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് തീർഥാടനം റദ്ദാക്കിയവരുടെ എണ്ണം കൂടുതലായി. ഇതിനകം രണ്ടായിരത്തിലധികം പേരാണ് ഹജ്ജ് തീർഥാടനം ഒഴിവാക്കിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അവസരം ലഭിച്ചവരാണ് സാമ്പത്തിക പ്രതിസന്ധിമൂലം തീർഥാടനം ഒഴിവാക്കുന്നത്. ഇതിനകം 2000ലധികം പേർ അവസരം ലഭിച്ചിട്ടും തീർഥാടനം ഒഴിവാക്കിയതായാണ് കണക്കുകൾ. ഗ്രീൻ വിഭാഗത്തിൽ 2,56,350 രൂപയും, അസീസിയ വിഭാഗത്തിൽ 2,22,200 രൂപയുമാണ് ഹജ്ജ് നിർവഹിക്കാൻ ചെലവ് വരുന്നത്. കൂടാതെ നേരത്തെ ഹജ്ജ് നിർവഹിച്ചവർ 2000 റിയാൽ അധികം നൽകണമെന്ന നിബന്ധന സൗദി അറേബ്യ കർശനമാക്കിയതും പലരേയും പുറകോട്ടടിപ്പിച്ചു. ഇതിന് പുറമെയാണ് കേന്ദ്ര ഹജ്ജ് കമ്മറ്റി യഥാർഥ പാസ്‌പോർട്ട് ഹാജരാക്കേണ്ട സമയപരിധി നേരത്തെയാക്കിയത്. ഏപ്രിൽ 30 ന് മുൻപ് പാസ്‌പോർട്ട് നൽകണമെന്നായിരുന്നു പുതിയ നിയമം. ആഗസ്റ്റ് 1 ന് തുടങ്ങി സെപ്തംബർ 26 ന് അവസാനിക്കുന്ന തരത്തിലാണ് കേരളത്തിൽ നിന്നുള്ള ഹജ്ജ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അഞ്ച് മാസത്തോളം പാസ്‌പോർട്ട് കൈമാറുന്നത് വിദേശത്തുള്ള ജോലികൾ നഷ്ടമാകുമെന്ന ഭയവും തീർഥാടകരെ ബാധിച്ചു. അഞ്ചാം വർഷ അപേക്ഷകരിൽ 65നും, 70നും ഇടയിൽ പ്രായമുള്ളവർക്കാണ് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം നൽകിയത്. യാത്ര റദ്ദാക്കിയവർക്ക് പകരമായി കാത്തിരിപ്പ് പട്ടികയിലെ 2034 പേർക്ക് പുതുതായി അവസരം നൽകിയിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

Save your stories

Sign in