തിരുവനന്തപുരം: കേരളത്തിൽ വായനാ സംസ്‌കാരം കുറയുന്നില്ലെന്നും മറിച്ച് വായനാസമൂഹം കൂടുതൽ ശക്തമായി വളരുകയാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ നിരവധി എഴുത്തുകാരാണ് വായനാ ലോകത്തേക്ക് കടന്നുവരുന്നത്. മികച്ച പുസ്തകങ്ങൾ പുറത്തിറങ്ങുന്നതിനൊപ്പം അവ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുമുണ്ട്. തനിക്ക് ധാരാളം പുസ്തകങ്ങൾ ലഭിക്കാറുണ്ടെങ്കിലും കുറച്ചു പുസ്തകങ്ങൾ മാത്രമേ വായിച്ചുതീർക്കാൻ സാധിക്കാറുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവരുടെ പുസ്തകങ്ങൾ വായിച്ച ശേഷം നേരിട്ട് വിളിച്ച് അഭിനന്ദിക്കാറുണ്ടെന്നും ഇത് അവർക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതലമുറയിൽ വായനാശീലം കൂടുതൽ വളർത്തിയെടുക്കുന്നതിനായി സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി സ്‌കൂളുകളിൽ വിദ്യാർഥികൾ ദിവസവും രണ്ടോ മൂന്നോ ദിനപത്രങ്ങൾ വായിക്കുന്ന രീതി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കേരളത്തിൽ വായന മരിക്കുന്നുവെന്ന പൊതുവായ പ്രചാരണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന രീതിയിലാണ് സംസ്ഥാനത്തെ വായനാസമൂഹം മുന്നേറുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിൽ വായന മരിക്കുന്നില്ല, കൂടുതൽ ശക്തമാകുന്നു; സ്‌കൂളുകളിൽ ദിനപത്ര വായന നിർബന്ധമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ