Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കര്‍ണാടകയിലെ ഡാമുകള്‍ തുറന്നു; വെള്ളപ്പൊക്കഭീഷണിയില്‍ തമിഴ്നാട്

കര്‍ണാടകയിലെ ഡാമുകള്‍ തുറന്നു; വെള്ളപ്പൊക്കഭീഷണിയില്‍ തമിഴ്നാട്
കർണാടകയിലെ ഡാമുകൾ തുറന്നതോടെ അയൽ സംസ്ഥാനമായ തമിഴ്നാട് വെള്ളപ്പൊക്ക ഭീഷണിയിൽ. കാവേരി നദി കടന്നുപോകുന്ന തമിഴ്‌നാട്ടിലെ ആറ് ജില്ലകളിലാണ് ആശങ്ക നിലനിൽക്കുന്നത്. കർണാടകയിലെ കബനി, കെ.ആർ.എസ് ഡാമുകളാണ് തുറന്നുവിട്ടിരിക്കുന്നത്. ഈ ജലം മേട്ടൂർ ഡാമിൽ ഇന്നെത്തുമെന്നാണ് പ്രതീക്ഷ. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് തമിഴ്നാട് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡാമുകൾ തുറന്നത് കൃഷ്ണഗിരി, ധർമപുരി, സേലം, ഈറോഡ്, തിരുച്ചിറപ്പിള്ളി, തഞ്ചാവൂർ എന്നീ ജില്ലകളെയാണ് ബാധിക്കുക. നദിക്കരയിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണമെന്ന് ജില്ാല കളക്ടർമാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in