Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Tech

ഇനി സിം ഇല്ലാതെയും ഫോൺ വിളിക്കാം; ചിറക് വിടര്‍ത്തി ബിഎസ്എന്‍എല്‍

ഇനി സിം ഇല്ലാതെയും ഫോൺ വിളിക്കാം; ചിറക് വിടര്‍ത്തി ബിഎസ്എന്‍എല്‍
ഇനി സിം ഇല്ലാതെയും ഫോൺ വിളിക്കാം. പുത്തൻ വിദ്യയുമായി ബിഎസ്എൻഎൽ രംഗത്ത്. വിങ്‌സ് എന്ന ആപ്പിലൂടെയാണ് ഇത് സാധ്യമാകുന്നത്. മൊബൈൽ സിം ഇല്ലാതെ മറ്റൊരാളുടെ ഫോണിലേക്ക് വിളിക്കാൻ കഴിയുന്ന പുത്തൻ ആപ്പ് ബിഎസ്എൻഎൽ അവതരിപ്പിച്ചു. ഇന്ത്യയിലാദ്യമായാണ് ഇന്റർനെറ്റ് ഫോൺ സംവിധാനം നിലവിൽ വരുന്നത്. ഈ മാസം 25 മുതലാകും രാജ്യത്ത് ഈ സേവനം ലഭ്യമാവുക. ബിഎസ്എൻഎൽ ആപ്പായ 'വിങ്സ്' ഡൗൺലോഡ് ചെയ്യുന്നത് വഴിയാണ് ഈ സംഭാഷണം സാധ്യമാകുന്നത്. ഏത് നെറ്റ് വർക്കിലേക്കും വിളിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. സിഗ്‌നൽ ഒരു വിഷയമേ ആകില്ല. വിങ്സ് ആപ്പ് വിളിക്കുന്നയാൾക്ക് മാത്രം മതിയെന്നതും ഇതിന്റെ പ്രധാന ആകർഷണമാണ്. ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കുള്ള ഇന്‍റർനെറ്റ് ഫോൺ സർവ്വീസ് പ്ലാനാണ് ബിഎസ്എൻഎൽ മുന്നോട്ട് വയ്ക്കുന്നത്. 1099 രൂപയാണ് പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്നതിനായി വേണ്ടി വരുന്നത്.2000 രൂപ കൂടി മാസവാടക കൂടാതെ നൽകിയാൽ ഇനി വിദേശരാജ്യങ്ങളിലേക്കും സുഖമായി വിളിച്ച് സംസാരിക്കാം. മാത്രമല്ല, വീഡിയോ കോളിനുള്ള സൗകര്യവും വിങ്സ് ആപ്പിലുണ്ട്.

Related articles

See all
Popular News

Galaxy S26 വാങ്ങാൻ ഇനി 20,000 രൂപ അധികം; ഇന്ത്യയിൽ സാംസങ് ഫോണുകൾക്ക് വില വർധന

Popular News

ജെമിനിയും അതിരുവിട്ടോ? സുരക്ഷാപരിശോധനയ്ക്കിടെ വെബ്സൈറ്റുകളിൽ കടന്നുകയറിയെന്ന് റിപ്പോർട്ട്

Popular News

ലുക്കിലും ടെക്കിലും മാസ്സ് കളക്ഷൻ! പുതിയ ഐഫോൺ 18 പ്രോ മാക്സ് സ്വന്തമാക്കി മെഗാസ്റ്റാർ മമ...

Popular News

നിങ്ങളെ ടാഗ് ചെയ്ത പോസ്റ്റുകൾ ഇനി പ്രൊഫൈൽ ഗ്രിഡിൽ; ഇൻസ്റ്റഗ്രാമിൽ വമ്പൻ മാറ്റം