Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം; മലപ്പുറത്ത് കാണാതായ ഒരാള്‍ക്കായി തിരച്ചില്‍, മുൻകരുതൽ നടപടികളുമായി സർക്കാർ

മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും: സംസ്ഥാനത്ത് മഴക്കെടുതിയില്‍ 9 മരണം; മലപ്പുറത്ത് കാണാതായ ഒരാള്‍ക്കായി തിരച്ചില്‍, മുൻകരുതൽ നടപടികളുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര മുന്‍കരുതല്‍ നടപടികളുമായി സര്‍ക്കാര്‍. സ്ഥിതിഗതികള്‍ മണിക്കൂറുകള്‍ തോറും വിലയിരുത്താന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അതോറിറ്റി കമ്മീഷണര്‍ വിഗ്‌നേശ്വരി ഐ.എ.എസ്, ഇടുക്കി, കോട്ടയം ജില്ലാ കളക്ടര്‍മാരുമായി പ്രത്യേക യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. നിലവില്‍ ഇരു ജില്ലകളിലും സുരക്ഷാ മുന്നറിയിപ്പുകളടങ്ങിയ എസ്.എം.എസ് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും: 9 മരണം

സംസ്ഥാനത്ത് മഴക്കെടുതികളില്‍പെട്ട്  9 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇടുക്കി കൊട്ടക്കമ്പൂരില്‍ കൃഷിയിടത്തിലെ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് സഹോദരങ്ങള്‍ ദാരുണമായി മരണപ്പെട്ടു. കോട്ടയം തീക്കോയിയില്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ചെന്നൈ സ്വദേശിയും, പൂഞ്ഞാര്‍ തെക്കേക്കരയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഗൃഹനാഥനും മരിച്ചു. മലപ്പുറത്തുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കാണാതായ ഒരു സ്ത്രീക്കായി തിരച്ചില്‍ തുടരുന്നു.  അതേസമയം ഈ മേഖലയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘത്തെ അടിയന്തരമായി വിന്യസിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Related articles

See all
Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Popular News

ലഹരി വിരുദ്ധ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പ്: എല്ലാ സ്റ്റേഷനുകളിലും ഇനി 'തൂഫാൻ മെന്റർ'

Save your stories

Sign in