Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നടി അംബികയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി സഹോദരി രാധ: 46 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപണം

നടി അംബികയ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് പരാതിയുമായി സഹോദരി രാധ: 46 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപണം

ചെന്നൈ: പ്രമുഖ ചലച്ചിത്ര നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുന കുഞ്ചന്‍ നായര്‍ക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സഹോദരിയും നടിയുമായ രാധ. അഞ്ച് ചെക്കുകളിലായി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന് കാണിച്ച് രാധ ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കി. 11 ലക്ഷം മുതല്‍ 27 ലക്ഷം വരെയുള്ള 5 ചെക്കുകളിലായി ആകെ തുക 46 ലക്ഷം രൂപയാണ് തട്ടിയെടുത്തതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

താന്‍ ചെന്നൈയില്‍ ഇല്ലാതിരുന്ന സമയത്താണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒപ്പിട്ട ചെക്കുകള്‍ ഇരുവരും ചേര്‍ന്ന് കൈക്കലാക്കിയതെന്ന് രാധ പരാതിയില്‍ പറയുന്നു. 'ARS ഗാര്‍ഡന്‍ സ്റ്റുഡിയോ' എന്ന സ്ഥാപനത്തിന്റെ ബിസിനസ് ആവശ്യങ്ങള്‍ക്കായി IDBI ബാങ്കിലെ കറന്റ് അക്കൗണ്ട് ആണ് രാധ ഉപയോഗിച്ചിരുന്നത്. ജീവനക്കാരുടെ ശമ്പളം, നികുതികള്‍, അനുബന്ധ ചെലവുകള്‍ എന്നിവയ്ക്കായി ഒപ്പിട്ട ഏതാനും ബ്ലാങ്ക് ചെക്കുകള്‍ വീട്ടില്‍ കരുതിയിരുന്നു.

എന്നാല്‍ 2025 ജനുവരിയില്‍ സ്ഥാപനത്തിന്റെ പേര് 'RR ഗാര്‍ഡന്‍സ്' എന്ന് മാറ്റുകയും പുതിയ ചെക്ക് ബുക്ക് ലഭിക്കുകയും ചെയ്തതോടെ പഴയ ചെക്ക് ബുക്കിന്റെ കാര്യം മറന്നുപോയി. തുടര്‍ന്ന് സെപ്റ്റംബര്‍ 17-ന് ബാങ്കില്‍ നിന്ന് ലഭിച്ച സന്ദേശത്തിലൂടെയാണ് പഴയ ചെക്കുകളില്‍ അഞ്ചെണ്ണം അംബികയുടെ പേരില്‍ മാറ്റിയെടുക്കാന്‍ ഹാജരാക്കിയ വിവരം അറിയുന്നത്.

സഹോദരന്‍ മല്ലികാര്‍ജുനാണ് ഈ ചെക്കുകള്‍ പൂരിപ്പിച്ചു നല്‍കിയതെന്നും തന്റെ അനുമതിയില്ലാതെയാണ് ഇത് ചെയ്തതെന്നും രാധ ആരോപിക്കുന്നു. കൂടാതെ, തനിക്ക് അവകാശപ്പെട്ട സ്വത്തുക്കളുടെ രേഖകള്‍, ആഭരണങ്ങള്‍, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നതില്‍ നിന്ന് അംബികയും മല്ലികാര്‍ജുനും തടസ്സം നില്‍ക്കുന്നതായും രാധ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related articles

See all
Popular News

അനന്തപുരിയിൽ നവരാത്രി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

Popular News

ഗ്യാനേഷ് കുമാറിനെ മാറ്റാൻ കേരള നിയമസഭയിൽ പ്രമേയം; മുഖ്യമന്ത്രി നാളെ അവതരിപ്പിക്കും

Popular News

കള്ളൻമാരുടെ വീട്' സിനിമയുടെ നിർമാതാവ് ട്രെയിനിൽ മോഷണം നടത്തിയത് കൈയോടെ പൊക്കി പൊലീസ്

Popular News

ഇടുക്കിയിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; കനത്ത ജാഗ്രത നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി

Save your stories

Sign in