മലപ്പുറം ജില്ലയെ അവഹേളിച്ച മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗിന്‍റെ വക്കീൽ നോട്ടിസ്

Jaihind News Bureau
Thursday, June 4, 2020

മലപ്പുറം: പാലക്കാട് ആനക്കുണ്ടായ ദാരുണമായ സംഭവത്തിൽ മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ ബിജെപി എംപി മനേക ഗാന്ധിക്കെതിരെ മുസ്ലിം ലീഗ് വക്കീൽ നോട്ടീസ് അയച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്‌ പാർട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്സ് ഫോറം മുഖേനയാണ് വക്കീൽ നോട്ടീസയച്ചത്. പരാമർശം പിൻവലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ്‌ ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. മുഹമ്മദ് ഷാ, ജനറൽ സെക്രട്ടറി അഡ്വ.അബൂ സിദ്ദീഖ് എന്നിവർ മുഖേന അയച്ച നോട്ടീസിൽ പറയുന്നത്. അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും നോട്ടീസിൽ പറഞ്ഞു