അഞ്ചാംപനി; മലപ്പുറത്ത് നൂറോളം പേർക്ക് രോഗബാധ

Jaihind Webdesk
Thursday, November 24, 2022

മലപ്പുറം: കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. നൂറോളം പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കണ്ടുവരുന്നത്. 10 വയസ്സിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പനിയുള്ളവർ സ്കൂൾ, മദ്രസ എന്നിവടങ്ങളിൽ പോകരുതെന്ന്
ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. രോഗം ഉള്ളവർ മാസ്ക് ധരിക്കാനും നിർദേശമുണ്ട്. വാക്സിൻ എടുക്കാത്തവർ നിർബന്ധമായും പ്രതിരോധ വാക്സിൻ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്നും അരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കേന്ദ്ര സംഘം എത്തുമെന്ന അറിയിപ്പ് ലഭിച്ചതായും
ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 125 ആയി ഉയർന്നിട്ടുണ്ടെന്നും ഡിഎംഒ രേണുക പറഞ്ഞു.