വയനാട് കാപ്പികളം അണകെട്ടിന് സമീപം വീണ്ടും മാവോയിസ്റ്റ് സംഘം

Jaihind News Bureau
Friday, February 12, 2021

വയനാട് ജില്ലയിലെ തലപ്പുഴ ചുങ്കം കാപ്പികളം അണകെട്ടിന് സമീപം മാവോയിസ്റ്റ് സംഘമെത്തി. ഒരു സ്ത്രീ ഉൾപ്പെടെയുള്ള ആയുധധാരികളായ സംഘമാണ് എത്തിയത്.

മാവോയിസ്റ്റ് സംഘം പോസ്റ്ററുകൾ പതിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കർഷക പ്രക്ഷോഭത്തെ പിന്തുണക്കുന്ന പോസ്റ്ററുകളാണ് പതിച്ചത്. കബനി ദളത്തിന്‍റെ പേരിലാണ് പോസ്റ്റർ.