‘ നാടിനൊപ്പം മഞ്ചേരി നഗരസഭ’; നിർമ്മാണം പൂർത്തിയാക്കിയ 1601 വീടുകളുടെ താക്കോൽദാനം നിര്‍വഹിച്ച് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Tuesday, December 20, 2022

മലപ്പുറം: മഞ്ചേരി നഗരസഭ നിർമ്മാണം പൂർത്തിയാക്കിയ 1601 വീടുകളുടെ താക്കോൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൽ കൈമാറി. ‘ നാടിനൊപ്പം മഞ്ചേരി നഗരസഭ’ – എന്ന പദ്ധതിപ്രകാരം പി.എം.എ.വൈ -ലൈഫ് പദ്ധതിയിൽ പൂർത്തിയാക്കിയ 1601 വീടുകളുടെ താക്കോലാണ് പ്രതിപക്ഷ നേതാവ് വിതരണം ചെയ്തത്. എട്ടാം ഡി.പി.ആറിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കുള്ള ആദ്യഗഡു വിതരണവും ചടങ്ങിൽ നടന്നു. യു.എ. ലത്തീഫ് എം.എൽ.എ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേർസണൽ വി. എം സുബൈദ, വൈസ് ചെയർമാൻ വി.പി. ഫിറോസ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.