എന്‍.കെ പ്രേമചന്ദ്രന്‍റെ സ്വീകരണപരിപാടിക്ക് നേരെ LDF ആക്രമണം; നാല് UDF പ്രവര്‍ത്തകർക്ക് പരിക്ക്

Jaihind Webdesk
Sunday, June 2, 2019

LDF-Attack

കൊല്ലം: നിയുക്ത എം.പി എൻ.കെ പ്രേമചന്ദ്രന്‍റെ സ്വീകരണ പരിപാടിക്ക് നേരേ എല്‍.ഡി.എഫ് പ്രവർത്തകരുടെ ആക്രമണം. ചാത്തന്നൂര്‍ മണ്ഡലത്തിലെ സ്വീകരണ പരിപാടിക്കിടെ പരവൂർ പൂതക്കുളത്ത് വെച്ചായിരുന്നു ആക്രമണമുണ്ടായത്.

സ്വീകരണ പരിപാടിക്കിടെ രണ്ട് സ്ഥലങ്ങളില്‍ അക്രമം ഉണ്ടായി. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ നാല് യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യു.ഡി.എഫ് പ്രവർത്തകന്‍  രാധാകൃഷ്ണപിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാരിപ്പള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചിക്തിസയിലാണിദ്ദേഹം.

LDF-Attack

അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. രാധാകൃഷ്ണനെ കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച സഹകരണ ബാങ്ക് ജീവനക്കാരൻ മഹേന്ദ്രന് വേണ്ടി പോലിസ് തെരച്ചിൽ നടത്തുകയാണ്. എല്‍.ഡി.എഫ് ആക്രമണത്തില്‍ നിയുക്ത എം.പി എന്‍.കെ പ്രേമചന്ദ്രന്‍, ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, യു.ഡി.എഫ് നേതാക്കള്‍ തുടങ്ങിയവര്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.

LDF-Attack

LDF-Attack