മികച്ച പാര്‍ലമെന്‍റേറിയനുള്ള പുരസ്കാരം N.K പ്രേമചന്ദ്രന്‍ ഏറ്റുവാങ്ങി

Jaihind Webdesk
Friday, February 1, 2019

മികച്ച പാര്‍ലമന്‍റേറിയനുള്ള പുരസ്കാരം എന്‍.കെ പ്രേമചന്ദ്രന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവില്‍നിന്ന് ഏറ്റുവാങ്ങി. ഫെയിം ഇന്ത്യ മാഗസിനും ഏഷ്യാ പോസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. കഴിഞ്ഞതവണയും മികച്ച പാര്‍ലമെന്‍റേറിയനുള്ള പുരസ്കാരം എന്‍.കെ പ്രേമചന്ദ്രനായിരുന്നു ലഭിച്ചത്.

N.K Premachandran MP

പത്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ സര്‍വേയിലൂടെയായിരുന്നു പുരസ്കാരത്തിനായി പ്രേമചന്ദ്രനെ തെരഞ്ഞെടുത്തത്. മികച്ച പാര്‍ലമെന്‍റേറിയനുള്ള നിരവധി പുരസ്കാരങ്ങള്‍ പ്രേമചന്ദ്രന് ലഭിച്ചിട്ടുണ്ട്. പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഫേസ്ബുക്കിലൂടെ അംഗീകാരം ലഭിച്ചതിലുള്ള സന്തോഷം പങ്കുവെച്ചു.