യുവ സംരംഭകരുടെ ‘കേരള കോണ്‍ക്‌ളേവ് ‘ ഇന്ന് ദുബായില്‍; രമേശ് ചെന്നിത്തല മുഖ്യാതിഥി

Jaihind News Bureau
Thursday, February 13, 2020

ദുബായിലെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഇന്ത്യന്‍ ബിസിനസ് ഫോറം പ്രസിഡണ്ട് സുനില്‍ അസീസ്, ജനറല്‍ സെക്രട്ടറി റെജി ചെറിയാന്‍, വി ടി സലിം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചപ്പോള്‍.

ദുബായ് : കേരളത്തില്‍ നിന്നുള്ള യുവ സംരംഭകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന, കേരള കോണ്‍ക്‌ളേവ് 2021 ഇന്ന് ദുബായില്‍ നടക്കും.  കേരളത്തിന്‍റെ വികസനത്തില്‍ വലിയ പങ്ക് വഹിക്കുന്ന പ്രവാസി സംരംഭകര്‍ ഇതില്‍ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിക്കുമെന്ന് പ്രസിഡണ്ട് സുനില്‍ അസീസ്, ജനറല്‍ സെക്രട്ടറി റെജി ചെറിയാന്‍ എന്നിവര്‍ അറിയിച്ചു. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിക്കും. തുടര്‍ന്ന്, കേരള കോണ്‍ക്‌ളേവില്‍ പങ്കെടുക്കുന്നവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതിപക്ഷ നേതാവ് സ്വീകരിക്കും. നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗം ഈസ്മയില്‍ റാവുത്തര്‍, പി.കെ സജീവ്, റെജി ചെറിയാന്‍, ഡോ. അന്‍വര്‍ അമീന്‍, പോള്‍ ടി ജോസഫ് എന്നിവര്‍ തിരഞ്ഞെടുത്ത വിഷയങ്ങളില്‍ സംസാരിക്കും.  യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സംരംഭകര്‍ കേരള കോണ്‍ക്‌ളേവില്‍ സംബന്ധിക്കും. പ്രവേശനം ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമാണെന്നും സംഘാടകര്‍ അറിയിച്ചു.

teevandi enkile ennodu para