ജയ്ഹിന്ദ് ടി.വി ക്യാമറമാന് നേരെ വനിതാ പോലീസ് കോൺസ്റ്റബിളിന്‍റെ അസഭ്യവർഷം

Jaihind News Bureau
Thursday, November 7, 2019

ജയ്ഹിന്ദ് ടി.വി ക്യാമറമാന് നേരെ വനിതാ പോലീസ് കോൺസ്റ്റബിളിന്റെ കയ്യേറ്റം. ക്യാമറമാന്റെ മുഖത്തടിച്ച വനിതാ കോൺസ്റ്റബിൾ ഉപകരണങ്ങൾ തകർക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. നിയമസഭാ പരിസരത്തു വച്ചാണ് പോലീസിന്റെ അതിക്രമം. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും സ്‌പീക്കർക്കും പരാതി നൽകി.

https://youtu.be/D48W7xCke0M

മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ചരമവഷിക ദിനാചരണ പരുപാടി റിപ്പോർട്ട് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം. യാതൊരു പ്രകോപണവുമില്ലാതെയാണ് വനിതാ പോലീസിന്റെ കയ്യേറ്റം. അസഭ്യ വർഷവുമായി എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ ക്യാമറ മാനെ മർദ്ദിക്കുകയും ക്യാമറ ഉൾപ്പടെയുള്ള ഉപകരങ്ങൾ തകർക്കുകയും ചെയ്തു.

സഹപ്രവർത്തകർ എത്തി ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും അസഭ്യ വർഷം തുടരുകയായിരുന്നു. മാധ്യമ പ്രവർത്തകനെ ആക്രമിച്ച സംഭവം അംഗീകരിക്കാനാകാത്തതാണെന്നും വിഷയം മുഖ്യമന്ത്രിയേയും സ്പീക്കറേയും ധരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

https://www.youtube.com/watch?v=NQ9eA4hFJmU

മർദനത്തിൽ പരുക്കേറ്റ ക്യാമറാമാൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മ്യൂസിയം സ്റ്റേഷനിലും, മുഖ്യമന്ത്രിയ്ക്കും, നിയമസഭാ സ്‌പീകർക്കും പരാതി നൽകി. അക്രമത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ ഘടകവും പ്രതിഷേധം അറിയിച്ചു.

അതേസമയം, ജയ്ഹിന്ദ് ടിവി ക്യാമറാമാനെ ആക്രമിച്ചത് അംഗീകരിക്കാനാകാത്ത സംഭവമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉചിതമായ നടപടി സ്വീകരിക്കണം. വിഷയം മുഖ്യമന്ത്രിയേയും സ്പീക്കറേയും ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.