ലീഗ് വർഗീയ പാർട്ടിയല്ലെന്നത് എംവി ഗോവിന്ദന്‍റെ മാത്രം അഭിപ്രായമല്ല; കേരളത്തിന്‍റെയാകെ അഭിപ്രായം; പാണക്കാട് സാദിഖലി തങ്ങൾ

Jaihind Webdesk
Saturday, December 10, 2022

മലപ്പുറം: ലീഗ് വർഗീയ പാർട്ടിയല്ലെന്നത് എംവി ഗോവിന്ദന്‍റെ മാത്രം അഭിപ്രായമല്ലെന്ന് മുസ്ലീം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നത് യാഥാര്‍ത്ഥ്യമാണ് കേരളത്തിന്‍റെയാകെ അഭിപ്രായമാണത് . ലീഗിന് എൽ ഡി എഫ് ലേക്കുള്ള ക്ഷണമായി ഇതിനെ കാണുന്നില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
ലീഗ് യു ഡി എഫി ന്‍റെ അഭിവാജ്യ ഘടകമെന്നും സാദിഖലി തങ്ങൾ.
ഏകീകൃത സിവിൽ കോഡ് ഏറെ ഗൗരവമുള്ള വിഷയമാണെന്നും കോൺഗ്രസ് ഉൾപ്പെടെയുള്ള ജനാധിപത്യ പാർട്ടികൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും വര്‍ഗീയതക്കെതിരെ ആരുമായും കൂട്ടുകൂടും രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ലെന്നുമായിരുന്നു എം വി ഗോവിന്ദന്‍ തിരുവനന്തപുരത്ത് ഇന്നലെ പറഞ്ഞത്.