പ്രളയം മനുഷ്യനിര്‍മിതമെന്ന് ഹര്‍ജി; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Jaihind Webdesk
Thursday, August 30, 2018

പ്രളയ ദുരന്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ചിദംബരേശ്വരന് വന്ന ഒരു കത്ത് ഹർജിയായി സ്വീകരിച്ചാണ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യ നിർമിതമാണെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. സർക്കാറിന്‍റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കേസ് കോടതി നാളെ പരിഗണിക്കും.