സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളിൽ മതപഠനം പാടില്ലെന്ന് ഹൈക്കോടതി

Jaihind News Bureau
Saturday, January 25, 2020

Kerala-High-Court-34

സർക്കാർ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളിൽ അടക്കം സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളിൽ മതപഠനം പാടില്ലെന്ന് ഹൈക്കോടതി. വ്യത്യസ്ത സംസ്‌കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികൾ. സ്‌കൂളുകൾ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണ്. നിയമം ലംഘിക്കുന്ന സ്‌കൂളുകൾ സർക്കാരിന് പൂട്ടാമെന്നും കോടതി പറഞ്ഞു.

സർക്കാരിന്‍റെ അനുമതി ഇല്ലാതെ സ്‌കൂളുകളിൽ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കണമെന്നും കോടതി നിർദേശിച്ചു. തിരുവനന്തപുരം മണക്കാട്ടെ ഹിദായ സ്‌കൂൾ പൂട്ടിയതുമായി ബന്ധപ്പെട്ടു നൽകിയ ഹർജിയിൽ വിധിപറയുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.