തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി; യുഡിഎഫിന്‍റെ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചു

Jaihind News Bureau
Thursday, February 13, 2020

Kerala-High-Court

തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടർപട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടർപട്ടിക ഉപയോഗിക്കാമെന്നും യുഡിഎഫിന്‍റെ അപ്പീല്‍ ഹൈക്കോടതി അംഗീകരിച്ചുകൊണ്ട് കോടതി നിർദ്ദേശിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഉചിതമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൊള്ളാമെന്നും കോടതി വ്യക്തമാക്കി.