കൊറോണ 19 : സം​സ്ഥാ​ന​ത്തെ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര്‍​ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഇ​ട​ക്കാ​ല​ജാ​മ്യം

Jaihind News Bureau
Monday, March 30, 2020

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സം​സ്ഥാ​ന​ത്തെ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര്‍​ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി ഇ​ട​ക്കാ​ല​ജാ​മ്യം അനുവദിച്ചു . ഹൈ​ക്കോ​ട​തി​ ഫുള്‍ ബെ​ഞ്ചിന്‍റേതാണ് ഉത്തരവ്. ഏ​പ്രി​ല്‍ 30 വ​രെയാണ് ജാമ്യം .​ ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​ഴ് വ​ര്‍​ഷ​ത്തി​ന് താ​ഴെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റം ചു​മ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ള​വ് ല​ഭി​ക്കു​ക. അ​ര്‍​ഹ​രാ​യ​വ​രെ ജ​യി​ല്‍ സൂ​പ്ര​ണ്ടു​മാ​ര്‍ മോചിപ്പിക്കണമെന്നും കോടതിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു . ജാമ്യത്തിലിറങ്ങുന്നവര്‍ ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കര്‍ശനമായി പാലിക്കണം.നിയമലംഘനം നടത്തിയാല്‍ ജാ​മ്യം റ​ദ്ദാ​ക്കും. ജാ​മ്യം ല​ഭി​ച്ചാ​ലു​ട​ന്‍ ഇ​വ​ര്‍ താ​മ​സ​സ്ഥ​ല​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

പ്ര​തി​ക​ളു​ടെ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ചാ​ണ് ജാ​മ്യം ന​ല്‍​കു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും എ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ചെ​യ്ത​വ​ര്‍, സ്ഥി​രം കു​റ്റ​വാ​ളി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​രുതെന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.