അംഗീകാരമില്ലാത്ത സിബിഎസ്ഇ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതായി തെളിഞ്ഞാൽ അരൂജ സ്‌കൂളിലെ കുട്ടികൾക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും

Jaihind News Bureau
Monday, March 2, 2020

High-Court-10

ഇക്കൊല്ലം അംഗീകാരമില്ലാത്ത സിബിഎസ്ഇ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ പത്താം ക്ലാസ് പരീക്ഷ എഴുതിയിട്ടുണ്ടോ എന്ന് ഹൈക്കോടതി. കൊച്ചി അരൂജാ സ്‌കൂളിലെ വിദ്യാർത്ഥികളുടെ ഹർജി പരിഗണിക്കുകയായിരുന്നു കോടതി . എന്നാൽ 2018 ന് ശേഷം ആരും ഇത്തരത്തിൽ പരീക്ഷ എഴുതിയിട്ടില്ലെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചു. എന്നാൽ മറ്റിടങ്ങളിൽ പരീക്ഷ എഴുതിയതായി തെളിഞ്ഞാൽ അരൂജ സ്‌കൂളിലെ കുട്ടികൾക്ക് നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും ഹൈകോടതി അറിയിച്ചു. ഇക്കാര്യത്തിൽ വിശധമായ സത്യവാങ് മൂലം സിബിഎസ്ഇ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.