വർഗീയപരമായി പ്രകോപനമുണ്ടാക്കുന്ന പ്രസ്താവന : ബിജെപി നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസിന്റെ പരാതി

Jaihind News Bureau
Tuesday, January 28, 2020

Election-Commission-of-India

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ വർഗീയപരമായി പ്രകോപനമുണ്ടാക്കുന്ന പ്രസ്താവന നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂർ, ബിജെപി എം പി പർവേശ് ശർമ്മ എന്നിവർക്കെതിരെയാണ് കോണ്ഗ്രസ് പരാതി നൽകിയത്. രാജ്യത്തിനെതിരെ ശബ്ദമുയർത്തുന്നവരെ വെടിവെച്ചു കൊല്ലണം എന്നായിരുന്നു കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂറിന്റെ പ്രസ്താവന. ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാർ നിങ്ങളുടെ സഹോദരിമാരെയും മക്കളെയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യാം എന്നാണ് ബി ജെ പി MP പർവേശ് വർമ്മ പറഞ്ഞത്.