മേലുദ്യോഗസ്ഥരുടെ പീഡനം; മലപ്പുറത്ത് നിന്ന് കാണാതായ പോലീസുകാരനെ കണ്ടെത്തി

Jaihind Webdesk
Sunday, April 10, 2022

 

മലപ്പുറത്ത് നിന്നും കാണാതായ പൊലീസുകാരനെ കണ്ടെത്തി. കോഴിക്കോട് നിന്നാണ് എംഎസ്പി ബറ്റാലിയൻ അംഗമായ മുബാഷിറിനെ കണ്ടെത്തിയത്. മലപ്പുറം അരീക്കോട് ക്യാമ്പിൽ നിന്ന് വെള്ളിയാഴ്ചയാണ് മുബാഷിറിനെ കാണാതായത്.

മേലുദ്യോഗസ്ഥർ പീഡിപ്പിക്കുന്നുവെന്ന് കത്തെഴുതി വച്ചാണ് മുബാഷിർ നാടുവിട്ടത്. തുടർന്ന് പോലീസ് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് മലപ്പുറം അരീക്കോട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഉച്ചയ്ക്ക് ശേഷം മഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.

ക്യാമ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് മുബാഷിർ സാമൂഹ്യ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ”പോവുകയാണ് ഞാൻ. നിസഹായനായി. സങ്കടമില്ല, പരിഭവമില്ല. ഞാനോടെ തീരണം ഇത്. ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ല” – കത്തില്‍ പറയുന്നു.  വിദേശത്ത് നിന്ന് അവധിക്ക് വന്ന ഭാര്യയെ കാണാൻ അവധി നല്‍കിയില്ലെന്നും മുബാഷിർ കുറിച്ചു.