കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട ; 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

Jaihind Webdesk
Tuesday, June 29, 2021

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. 60 ലക്ഷത്തിലധികം വിലയുള്ള 1,145 ഗ്രാം സ്വർണ്ണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. ഇതിനു പുറമെ റവന്യൂ ഇന്‍റലിജന്‍സ് (ഡി.ആർ.ഐ) നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കരിപ്പൂർ എയർ ഇന്‍റലിജൻസ് യൂണിറ്റ് 685 ഗ്രാം സ്വർണ്ണ മിശ്രിതവും പിടിച്ചെടുത്തു.

ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം എടക്കര സ്വദേശി കക്കോത്ത് സെയ്ഫുദീനിൽ നിന്നാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം സ്വർണ്ണ മിശ്രിതം കണ്ടെടുത്തത്.
അബുദാബിയിൽ നിന്നുള്ള മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ കസ്റ്റംസ് എയർ ഇൻറലിജൻസ് യൂണിറ്റിന്‍റെ പരിശോധനയിലും പിടിയിലായി.