വളാഞ്ചേരിയിൽ വീട്ടില്‍ അതിക്രമിച്ചു കയറി മൂന്നംഗ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടു പേര്‍ കസ്റ്റഡിയില്‍

Jaihind Webdesk
Friday, June 21, 2024

 

മലപ്പുറം:  മലപ്പുറം വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം  ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

യുവതി നല്‍കിയ വിവരങ്ങളെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മൂന്ന് ദിവസം മുമ്പാണ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറിയത്. അവശനിലയിലായ യുവതി സുഹൃത്തിനോടാണ് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് സുഹൃത്താണ് വിവരം പോലീസില്‍ അറിയിച്ചത്. വളാഞ്ചേരി പോലീസെത്തി യുവതിയുടെ മൊഴിയെടുത്തു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇവരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കസ്റ്റഡിയിലുള്ള രണ്ടുപേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മൂന്നു പേരെയും കണ്ടാല്‍ തിരിച്ചറിയുമെന്നാണ് യുവതി പോലീസിന് നല്‍കിയിട്ടുള്ള മൊഴി.