സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം : പി.കെ കുഞ്ഞാലിക്കുട്ടി എം.പി പൊലീസില്‍ പരാതി നല്‍കി

Jaihind News Bureau
Thursday, August 27, 2020

 

മലപ്പുറം : പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ ശബ്ദം അനുകരിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം.പി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ എന്നിവയിലൂടെ കുഞ്ഞാലിക്കുട്ടി എം.പിയുടേതെന്ന പേരില്‍ വ്യാജ വോയ്‌സ് ക്ലിപ്പുകളാണ് പ്രചരിപ്പിക്കുന്നത്.

വ്യാജ പ്രചരണങ്ങളിലൂടെ തന്നേയും തന്‍റെ പാര്‍ട്ടിയേയും ഇകഴ്ത്തികാണിക്കുന്നതിനാണ് ശ്രമം നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ കാലതാമസമില്ലാതെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍കരീം എം.പിക്ക് ഉറപ്പുനല്‍കി.