മലപ്പുറത്ത് വീട്ടില്‍ നിന്ന് സ്ഫോടകവസ്തുക്കള്‍ പിടികൂടി; ഒരാള്‍ അറസ്റ്റില്‍

Jaihind Webdesk
Saturday, April 2, 2022

 

മലപ്പുറം : പാലപ്പെട്ടിയിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി. പാലപ്പെട്ടി കുണ്ടുച്ചിറ പാലത്തിന് സമീപത്തെ വീട്ടിൽ നിന്നുമാണ് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. പോലീസിന് കിട്ടിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കൾ പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് കൊല്ലം ഏഴുകോണം ആലംമുക്ക് സ്വദേശിയായ ഗണേഷ് എന്നയാളെ പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം തുടങ്ങി.