ബീഹാറിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി

Jaihind Webdesk
Monday, June 17, 2019

ബീഹാറിലെ മുസാഫർപുർ ജില്ലയിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറായി. ഇന്ന് ഏഴു കുട്ടികള്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് ഇത്. മരിച്ച കുട്ടികളുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നൽകുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.നൂറിലേറെ കുട്ടികളാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്.

മസ്തിഷ്കജ്വരം (അക്യൂട്ട് എൻസെഫലിറ്റിസ് സിൻഡ്രോം) ഉണ്ടെന്ന് സംശയിച്ച് ഈ മാസം ഒന്നു മുതൽ ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയില്‍ 197 കുട്ടികളെയും കേജ്‌രിവാൾ ആശുപത്രിയിൽ 91 കുട്ടികളെയും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ശ്രീകൃഷ്ണ ആശുപത്രിയിലെ 69 കുട്ടികളും കേജ്‌രിവാൾ ആശുപത്രിയിൽ 14 കുട്ടികളും മരിച്ചുവെന്ന് തായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതേസമയം രക്തത്തിൽ പഞ്ചസാരയുടെ അളവു പെട്ടെന്നു താഴുന്ന ഹൈപ്പോഗ്ലൈസീമിയ മൂലമാണ് 10 വയസ്സിൽ താഴെയുള്ള ഏറെ കുട്ടികളും മരിച്ചതെന്നും അഭിപ്രായമുണ്ട്.