‘അരിഞ്ഞു തള്ളും കട്ടായം’; കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ | VIDEO

Jaihind News Bureau
Sunday, June 21, 2020

കൊലവിളി മുദ്രാവാക്യങ്ങളുമായി ഡി വൈ എഫ് ഐയുടെ പ്രകടനം. മലപ്പുറം നിലമ്പൂർ മൂത്തേടത്ത് പരസ്യമായി വധഭീഷണി മുഴക്കി ഡി വൈ എഫ് ഐ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ പുറത്ത്.

കണ്ണൂരിൽ എംഎസ്ഫ് പ്രവർത്തകൻ അരിയിൽ ശുക്കൂറിനെ കൊന്നത് പോലെ കൊല്ലും എന്നും ഭീഷണി എന്ന കൊലവിളിയുമായാണ് പഞ്ചായത്ത് സെക്രട്ടറി ഷഫീഖിന്‍റെ നേതൃത്വത്തിൽ ജൂൺ 18ന് നിലമ്പൂർ മൂത്തേടം ടൗണിൽ പ്രകടനം നടന്നത്.

വാട്സ്ആപ് ഗ്രൂപ്പിൽ ഉണ്ടായ രാഷ്ട്രീയ തർക്കത്തെ തുടർന്നാണ് പ്രകടനം നടന്നതെന്നാണ് റിപ്പോർട്ട്.