ലോറിയിടിച്ചു കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഡ്രൈവര്‍ അറസ്റ്റില്‍

Jaihind Webdesk
Wednesday, July 10, 2019

വയനാട് മുത്തങ്ങയിൽ ലോറിയിടിച്ചു കാട്ടാനയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയിതു. കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഷമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചെക്പോസ്റ്റിൽ വച്ചു ലോറി അധികൃതർ നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.

മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയാണ് പൊൻകുഴിക്ക് സമീപം വെച്ച് പിടിയാനയെ ഇടിച്ചു പരിക്കേല്പിച്ചത്. പരിക്കേറ്റ ആനയ്ക്ക് ചികിത്സ ഉറപ്പാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.