ദളിത് കുടുംബത്തിന് നേരെ സിപിഎം പ്രവർത്തകന്‍റെ വധഭീഷണിയും അസഭ്യവർഷവും

Jaihind News Bureau
Wednesday, July 22, 2020

മലപ്പുറം ദളിത് കുടുംബത്തിന് നേരെ സിപിഎം പ്രവർത്തകന്‍റെ വധഭീഷണിയും അസഭ്യവർഷവും.  ചങ്ങരംകുളം കോക്കൂർ സ്വദേശി സക്കീർ ആണ് അയൽവാസിയായ വേലായുധനെ കൊല്ലുമെന്നും ഭാര്യക്കും മകൾക്കും നേരെ അസഭ്യ വർഷം നടത്തുകയും ചെയ്തത്. വേലായുധൻ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സജീവ സിപിഎം പ്രവർത്തകനായ കൊക്കൂർ സ്വദേശി സക്കീർ, വയിച്ചത്ത് വളപ്പിൽ വേലായുധന്‍റെ വീടിനടുത്തുകൂടെ വഴി നടക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. തുടർന്ന് സക്കീറും, സഹോദരനും വേലായുധന്‍റെ വീട്ടിലെത്തി വധഭീഷണി മുഴക്കുകയും സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്ക് നേരെ അസഭ്യം വർഷം നടത്തുകയും ചെയ്തത്.

അയൽവാസികളായ ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ തർക്കം ഉണ്ടാവുകയും സക്കീർ വേലായുധനെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.  എന്നാൽ ഇത് കള്ളക്കേസ് ആണെന്നാണ് വേലായുധന്‍റെ കുടുംബത്തിന്‍റെ വാദം

വേലായുധൻ ചങ്ങരംകുളം പൊലീസിൽ പരാതി നൽകി