ബുൾബുൾ ചുഴലിക്കാറ്റ് ബംഗാൾ തീരത്തേക്ക്

Jaihind News Bureau
Thursday, November 7, 2019

ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ സമുദ്രത്തോട് ചേർന്ന് രൂപംകൊണ്ട ന്യൂനമർദം ഇന്ന് ബുൾബുൾ ചുഴലിക്കാറ്റായി മാറി ബംഗാൾ തീരത്തേക്കു നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗമാർജിക്കും. അതേസമയം അറബിക്കടലിലെ മഹ ചുഴലിക്കാറ്റ് ഇന്ന് ന്യൂനമർദമായി ദുർബലമാകും.  ഇന്നും നാളെയും കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്.

നാളെ മുതൽ 10 വരെ ബുൾബുൾ തീവ്ര ചുഴലിക്കാറ്റ് നീണ്ടുനിൽക്കുമെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശിൽ ആളുകളെ മാറ്റിപാർപ്പിക്കുന്നത് ഉൾപ്പെടെ രക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. അതേസമയം, അറബിക്കടലിലെ മഹ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കു നീങ്ങുകയാണെങ്കിലും ശക്തി കുറയുന്നുണ്ട്. ഇന്ന് ഇത് ന്യൂനമർദമായി ദുർബലമാകും.
ഇന്നും നാളെയും കേരളത്തിൽ വ്യാപകമായ മഴയ്ക്കു സാധ്യതയുണ്ട്. നാളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെങ്കിലും അറബിക്കടലിന്‍റെയും ബംഗാൾ ഉൾക്കടലിന്‍റെയും വടക്കൻ മേഖലയിലേക്കു പോകുന്നതിനു വിലക്കുണ്ട്.